ചരിത്രം ഭൂതകാലത്തിന്‍റെ സാക്ഷിയും സത്യത്തിന്‍റെ ദീപവുമാണത്രേ മഹാചിന്തകനായ സിസറോ പറഞ്ഞിരിക്കുന്നത്. അധുനിക ചരിത്ര പണ്ടിതന്മാരില്‍ ആര്‍തര്‍ മറവിക്ക് () ചരിത്രത്തേ നിര്‍വചികുന്നത് ഭൂതകാലത്തിന്ന്‍റെ പുനര്‍ സൃഷ്ടിയും വൃാഖൃാനവുമാണ്. ചരിത്രജ്ഞാനം ഏതൊരു ജനതയ്ക്കും ഒഴിച്ചുകൂടാനാവാത്തതാണ്. രാഷ്ട്രത്തിന്ന്‍റെ ചരിത്രം പോലെ തന്നെ പ്രധാനമാണ് കുടുംബത്തിന്‍റെ ചരിത്രവും. കാരണം രാഷ്ട്രത്തിന്‍റെ അടിത്തറ കുടുംബങ്ങലാണല്ലോ. ഏതൊരു സമൂഹത്തിനും ചരിത്ര ബോധത്തിന്‍റെ അഭാവത്തില്‍ ലക്ഷ്യബോധവും വ്യക്തിത്വവും നഷ്ടപ്പെടുന്നു. ആര്‍തര്‍ മറവിക്ക് തുടര്‍ന്ന് പറയുന്നു : മനുഷൃന്‍ മനുഷ്യനായിരിക്കുനത് അവന്‍റെ ഓര്‍മ്മ ശക്തി കൊണ്ടാണ്. ' സമൂഹത്തിന്‍റെ ഓര്‍മ്മയാണല്ലോ ചരിത്രം' ഈ വീക്ഷണത്തിലൂടെ പുരതന നസ്രാണി കുടുംബമായ കുഴിവേലി കുടുംബത്തിന്‍റെ ഭൂതകാല ചരിത്രത്തിലേക്ക് കടന്നു ചെല്ലാനുള്ള ഒരു വിനീത ശ്രമമാണ് ഈ വെബ്സൈറ്റ് ലൂടെ നടത്തുന്നത് ........